കരിമണ്ണൂർ: കരിമണ്ണൂർ പഞ്ചായത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിച്ചിരുന്ന ഇരുപതോളം പേർ കേരളകോൺഗ്രസ് (എം ) ൽ ചേർന്നു. കരിമണ്ണൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാൻസൻ അക്കകാട്ട് മെമ്പർഷിപ്പ് വിതരണം നടത്തി. കിളിയറ വാർഡിൽ ചേർന്ന യോഗത്തിൽ യൂത്ത് ഫ്രണ്ട് (എം ) ജില്ലാ സെക്രട്ടറി ജോമി കുന്നപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് ജോസ് മാറാട്ടിൽ യോഗം ഉത്ഘാടനം ചെയ്തു. യുത്ത് ഫ്രണ്ട് ( എം )സ്റ്റേറ്റ് സെക്രട്ടറിയേറ്റ് മെമ്പർ ജെഫിൻ കൊടവേലിൽ, നിയോജക മണ്ഡലം പ്രസിഡന്റ് റോയ്സൺ കുഴ്ഞ്ഞാലിൽ , മണ്ഡലം സെക്രട്ടറി പ്രവീൺ വി നായർ, എന്നിവർ പ്രസംഗിച്ചു .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |