SignIn
Kerala Kaumudi Online
Saturday, 27 April 2024 2.47 AM IST

പച്ചക്കറിവിത്തുകൾ നൽകി

പള്ളിവാസൽ : സംരക്ഷിക്കപ്പെടേണം വളരുന്ന ബാല്യവും തളരുന്ന ചെടിയും എന്ന ആശയം മുൻനിർത്തി പള്ളിവാസൽ ഗ്രാമ പഞ്ചായത്തിന്റെയും പള്ളിവാസൽ കൃഷിഭവന്റെയും നേതൃത്വത്തിൽ കുഞ്ചിത്തണ്ണി ദേശിയം അംഗൻവാടിയിൽ കുട്ടികൾക്കായി പച്ചക്കറിവിത്തുകൾ വിതരണം ചെയ്തു. ഓൺലൈൻ പഠനത്തിന്റെ ഭാഗമായി കുട്ടികൾ കൂടുതൽ സമയം ഓൺലൈൻ ഫ്‌ളാറ്റ് ഫോമിൽ സമയം ചിലവഴിക്കുന്ന സാഹചര്യത്തിൽ കാർഷിക വൃത്തിയുമായി കൂടി കുട്ടികളെ ചേർത്ത് നിർത്താൻ ലക്ഷ്യമിട്ടാണ് പരിപാടിക്ക് രൂപം നൽകിയിട്ടുള്ളത്. അഡ്വ. എ രാജ എം എൽ എ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. മികച്ച രീതിയിൽ കൃഷി പരിപാലിക്കുന്ന പതിനാല്് വാർഡുകളിൽ നിന്നുള്ള തിരഞ്ഞെടുക്കുന്ന കുട്ടികൾക്ക് പഞ്ചായത്ത് അംഗീകാരം നൽകും. ചടങ്ങിൽ പള്ളിവാസൽ പഞ്ചായത്തിന്റെ പരിസ്ഥിതി സൗഹൃദ ശുചിത്വ പരിപാടിയുടെ ലോഗോ പ്രകാശനവും എം എൽ എ നിർവ്വഹിച്ചു.ദേശിയം അംഗൻവാടിയിൽ നടന്ന ചടങ്ങിൽ പള്ളിവാസൽ പഞ്ചായത്ത് പ്രസിഡന്റ് വി ജി. പ്രതീഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സിജി ആന്റണി പദ്ധതി വിശദീകരണം നടത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, IDUKKI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.