SignIn
Kerala Kaumudi Online
Saturday, 27 April 2024 9.10 AM IST

കാലടി ആദിശങ്കരയിൽ ബിസിനസ് ഇൻക്യുബേറ്ററിന് കേന്ദ്ര അനുമതി

fg

കാലടി: കേന്ദ്ര സർക്കാരിന്റെ സൂക്ഷ്മ, ഇടത്തരം,ചെറുകിട സംരംഭക മന്ത്രാലയത്തിൽ നിന്നും ബിസിനസ് ഇൻക്യൂബേറ്റർ തുടങ്ങാനുള്ള അനുമതി കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിക്ക് ലഭിച്ചു. നിരവധി പുതിയ സംരംഭകർക്ക് ഇതിന്റെ പ്രയോജനം ലഭ്യമാകും. ഇൻക്യുബേറ്റർ സംരംഭങ്ങളുമായി ബന്ധപ്പെട്ട വിവിധ ഗവേഷണ-വികസന പ്രവർത്തനങ്ങൾ തുടങ്ങാനും നിലവിലുള്ളവ വിപുലമാക്കാനും യന്ത്രസാമഗ്രികൾ വാങ്ങാനുമായി ഒരു കോടി രൂപ വരെ സാമ്പത്തിക സഹായം ലഭിക്കും. നൂതന ബിസിനസ് ആശയങ്ങൾ വികസിപ്പിച്ചു സ്റ്റാർട്ട്-അപ്പ് കമ്പനികൾ തുടങ്ങാനുള്ള പ്രാരംഭ മൂലധനമായി ഒരു കോടി രൂപ വരെയുള്ള ഗ്രാന്റും ഇതുവഴി ലഭ്യമാകും. കൂടാതെ കുട്ടികളുടെ നൂതന ആശയങ്ങൾ പ്രാവർത്തികമാക്കാൻ 15 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം ലഭിക്കുമെന്നും ആദിശങ്കര ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പ്രൊഫ: സി.പി ജയശങ്കർ, ജനറൽ മാനേജർ എൻ.ശ്രീനാഥ്, പ്രിൻസിപ്പൽ ഡോ.വി.സുരേഷ് കുമാർ എന്നിവർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, EDUCATION
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.