കൊച്ചി: കേരളത്തിന്റെ വ്യാവസായിക വികസനത്തെ പിന്നോട്ടടിക്കുന്ന കൊച്ചി റിഫൈനറി സ്വകാര്യവത്കരണത്തിനെതിരെ ആഗസ്റ്റ് അഞ്ചിന് ജില്ലാവ്യാപകമായി മനുഷ്യകവചം എന്ന പേരിൽ സമരം സംഘടിപ്പിക്കും. റിഫൈനറി സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ ആസ്ഥാനത്തും വ്യവസായ കേന്ദ്രങ്ങളിലും തൊഴിലിടങ്ങളിലുമാണ് പ്രതിഷേധം സംഘടിപ്പിക്കുക. ബി.പി.സി.എല്ലിനെയും അതിന്റെ ഭാഗമായ കൊച്ചി റിഫൈനറിയെയും വിൽക്കാനുള്ള നീക്കം ഇപ്പോൾ സജീവമാണെന്ന് സമരസമിതി ജനറൽ കൺവീനർ കെ.ചന്ദ്രൻപിള്ള പത്രസമ്മേളനത്തിൽ പറഞ്ഞു. എ.ഐ.ടി.യു.സി ജില്ലാസെക്രട്ടറി കെ.എൻ.ഗോപി, ടി.യു.സി.ഐ സംസ്ഥാന സെക്രട്ടറി ടി.ബി.മിനി, എച്ച്.എം.എസ് ജില്ലാ പ്രസിഡന്റ് വി.വി.ഹംസക്കോയ, യു.ടി.യു.സി ജില്ലാ സെക്രട്ടറി കെ.ടി.വിമലൻ, എം.ജി.അജി എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |