അടിമാലി. പൊതു നിരത്തിൽ റേയ്സിംഗ് നടത്തിവരുന്ന ന്യൂ ജെൻ ബൈക്ക് യാത്രികർക്കെതിരെ സ്റ്റോപ് സിഗ്നലുമായി മോട്ടോർ വാഹന വകുപ്പ്. ഭയപ്പെടുത്തി ചീറിപ്പായുന്ന ബൈക്ക് യാത്രികർക്ക് എതിരെയുള്ള നടപടിയുടെ ഭാഗമായി ഇന്നലെ 13 ഫ്രീക്കന്മാർക്കെതിരെ ദേവികുളം ജോയിന്റ് ആർടി ഒ സജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടപടിയെടുത്തു. എം.വി.ഐമാരായ എൽദോസ് വർഗ്ഗീസ്, റെജി പി.ആർ, മുജീബ്, എ.എം.വി മാരായ രാജേഷ് എ.ആർ, ഡാനി നിനൻ , രാജൻ എം. എന്നിവർ പരശോധനയ്ക്ക് നേതൃത്വം നൽകി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |