കോട്ടയം: വിശ്വകർമ്മ സമുദായത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പിന്നാക്ക വികസന വകുപ്പ് മുഖേനെ സ്മാർട്ട് ഫോണും പഠനമുറിക്ക് സഹായവും വിതരണം ചെയ്യണമെന്ന് വിശ്വകർമ സർവീസ് സൊസൈറ്റി സംസ്ഥാന കൗൺസിൽ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ടി.യു.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.പി.രാധാകൃഷ്ണൻ, ട്രഷറർ കെ.എ.ശിവൻ, വി.ആർ.മുരളി, ടി.കെ.ശ്രീനിവാസനാചാരി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |