തിരുവനന്തപുരം: ചലച്ചിത്ര പിന്നണി ഗായിക കല്യാണിമേനോന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ചലച്ചിത്ര സംഗീത രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്നു കല്യാണി. മലയാളത്തിലും തമിഴിലും അവർ പാടിയ ഗാനങ്ങൾ ആസ്വാദക മനസിൽ എന്നും തങ്ങി നിൽക്കുന്നതാണെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
ചലച്ചിത്ര പിന്നണി ഗായിക കല്യാണി മേനോന്റെ നിര്യാണത്തിൽ സ്പീക്കർ എം.ബി. രാജേഷ് അനുശോചിച്ചു. കല്യാണി മേനോന്റെ വിയോഗം സാംസ്കാരിക രംഗത്തിന് വലിയ നഷ്ടമാണെന്ന് അദ്ദേഹം അനുസ്മരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |