കൊച്ചി: ഓണത്തിന് മുൻപായി എല്ലാവർക്കും ഓണക്കിറ്റ് എത്തിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി ജില്ലാ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ. അന്ത്യോദയ അന്ന യോജന വിഭാഗത്തിൽ ഉൾപ്പെട്ട മഞ്ഞ കാർഡുടമകൾക്കുള്ള കിറ്റ് വിതരണം ജൂലായ് 31ന് ആരംഭിച്ചിരുന്നു. 10,000 ഓളം എ.എ.വൈ കാർഡുടമകളാണ് ഇതുവരെ കിറ്റ് വാങ്ങിയത്. രണ്ടാം ഘട്ടമായ ഇന്നുമുതൽ 7 വരെ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ട പിങ്ക് കാർഡുടമകൾക്കും മൂന്നാം ഘട്ടത്തിൽ നീല കാർഡുടമകൾക്ക് 9 മുതൽ 12 വരെയും നാലാം ഘട്ടത്തിൽ വെള്ള കാർഡുടമകൾക്ക് 13 മുതൽ 15 വരെയും കിറ്റുകൾ വിതരണം ചെയ്യും. ജില്ലയിൽ 8,81,834 കിറ്റുകളാണ് തയാറാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |