കളമശേരി: മുസ്ലിം പിന്നോക്ക വിഭാഗങ്ങൾക്കുള്ള സർക്കാർ ക്ഷേമ പദ്ധതികൾ സംബന്ധിച്ച ആശങ്ക അകറ്റണമെന്നാവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്ത് നേതാക്കൾ വ്യവസായ മന്ത്രി പി. രാജിവിന് നിവേദനം നൽകി. വിദ്യാഭ്യാസ തൊഴിൽ മേഖലകളിൽ പിന്നോക്കം നിൽക്കുന്ന മുസ്ലിം സമുദായത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാരിന്റെ അടിയന്തര ശ്രദ്ധയും അനുകൂല നിലപാടും ഉണ്ടാകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് വി.എച്ച്. അലി ദാരിമി, അബ്ദുൽ കരീം ഹാജി, സി.എ. ഹൈദ്രോസ് ഹാജി, എസ്.വൈ.എസ്.സംസ്ഥാന സെക്രട്ടറി എം.പി.എ ജബ്ബാർ സഖാഫി എന്നിവർ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |