SignIn
Kerala Kaumudi Online
Friday, 26 April 2024 10.29 PM IST

കൊന്നത് താലിബാനാണ്, ഇതൊക്കെ കേരളത്തിലും നടക്കാനുള്ളതാണ്; വല്ലപ്പോഴും ഓർത്താൽ നന്നെന്ന് സന്ദീപ് ജി വാര്യർ

sandeep-g-varier

തിരുവനന്തപുരം: അഫ്​ഗാൻ ഹാസ്യനടൻ നസർ മുഹമ്മദിനെ താലിബാൻ ഭീകരർ വധിച്ച സംഭവത്തിൽ പ്രതികരണവുമായി ബി.ജെ.പി നേതാവ് സന്ദീപ് ജി. വാര്യർ. ഇതൊക്കെ കേരളത്തിലും നടക്കാനുളളതാണ്, വല്ലപ്പോഴും ഓർത്താർ നല്ലതാണെന്നും സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു. താലിബാനാണ് മുഹമ്മദിനെ കൊന്നതെന്ന് പലർക്കും പറയാൻ നട്ടെല്ലില്ലാതെ പോയതാണ്, അവർക്കത് വയറ്റിപ്പിഴപ്പിന്റെ പ്രശ്നമാണെന്നും പോസ്റ്റിൽ കുറ്റപ്പെടുത്തുന്നു.

സന്ദീപ് ജി. വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്

നടനാണ്
കൊന്നതാണ്
താലിബാനാണ്
പലർക്കും പറയാൻ നട്ടെല്ലില്ലാതെ പോയതാണ്
അവർക്കത് വയറ്റുപ്പിഴപ്പിന്റെ പ്രശ്നമാണ്
ഇതൊക്കെ കേരളത്തിലും നടക്കാനുള്ളതാണ്
വല്ലപ്പോഴും ഓർത്താൽ നല്ലതാണ്

മുഹമ്മദിനെ താലിബാൻ ഭീകരർ വധിച്ച സംഭവത്തിൽ സാംസ്കാരിക കേരളത്തിന്റെ നിശബ്ദതയെ വിമർശിച്ച് നടൻ ഹരീഷ് പേരടി അടക്കമുളളവർ നേരത്തെ രംഗത്തെത്തിയിരുന്നു. ലോകം മുഴുവൻ പ്രതികരിച്ചു കഴിഞ്ഞു. പ്രതികരിക്കു സാസ്കാരിക കേരളമേ. ഇങ്ങനെ വൺസൈഡ് മനുഷ്യസ്നേഹികളായി മനുഷ്യസ്നേഹത്തിലും വിഭാഗീയത കലർത്താതിരിക്കൂ എന്നും ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SANDEEP G VARIER, BJP, KHASHA ZWAN, TALIBAN, AFGHANISTAN, SANDEEP G WARRIER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.