കോന്നി : മേഖലാ കമ്മിറ്റി കഴിഞ്ഞ് പൂങ്കാവ് ജംഗ്ഷനിൽ നിന്ന ഡി.വൈ.എഫ്.ഐ നേതാക്കളെയും പ്രവർത്തകരെയും സാമൂഹ്യവിരുദ്ധർ ആക്രമിച്ചതിൽ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. പെൺകുട്ടികളെ വീട്ടിൽ കയറി ഉപദ്രവിച്ചത് ചോദ്യം ചെയ്തതിനാണ് ആക്രമിച്ചത്. .സാമൂഹ്യ പ്രതിബദ്ധത ഉള്ളതുകൊണ്ടാണ് സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങൾ ഡി.വൈ. എഫ്. ഐ ചോദ്യം ചെയ്യുന്നത്. അക്രമികളെ ഉടൻ അറസ്റ്റുചെയ്യണമെന്ന് ജില്ലാ പ്രസിഡന്റ് സംഗേഷ്. ജി. നായർ, സെക്രട്ടറി പി. ബി. സതീഷ് കുമാർ എന്നിവർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |