കൊച്ചി: കൊവിഡ് വാക്സിൻ വിതരണത്തിൽ സ്വകാര്യ ആശുപത്രികളെ സർക്കാർ സഹായിക്കുകയാണെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി. തോമസ് ആരോപിച്ചു. വാക്സിൻ വിതരണത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഡി.എം.ഒ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡന്റ് ഷിബു തെക്കും പുറത്തിന്റെ നേതൃത്വത്തിൽ പ്രതീകാത്മക സിറിഞ്ചുമായായിരുന്നു പ്രതിഷേധ മാർച്ച്. വിൻസെന്റ് ജോസഫ്, ബേബി വട്ടക്കുന്നേൽ, അഹമ്മദ് തോട്ടത്തിൽ, ഡൊമിനിക് കാവുങ്കൽ, സി.കെ. സത്യൻ, ജിസൺ ജോർജ്, സുജ ലോനപ്പൻ, ജോസ് പി. തോമസ്, രാജു വടക്കേക്കര, ജോബ് പുത്തിരിക്കൽ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |