SignIn
Kerala Kaumudi Online
Tuesday, 19 March 2024 11.29 AM IST

​ ​ല​ഹ​രി​ ​മാ​ഫി​യ​ക്കെ​തി​രെ എ​ക്‌​സൈ​സ് നേതൃത്വത്തിൽ സം​യു​ക്ത​ ​ഓ​പ്പ​റേ​ഷ​ൻ

lahari

തൃശൂർ: ജില്ലയിൽ വർദ്ധിച്ച് വരുന്ന ലഹരി മാഫിയയെ തടയാൻ സംയുക്ത ഓപ്പറേഷന് തയ്യാറെടുത്ത് വിവിധ വകുപ്പുകൾ. കഞ്ചാവ്, വ്യാജ വാറ്റ് എന്നിവയുടെ വില്പനയും ഉപയോഗവും തടയുന്നതിന്റെ ഭാഗമായി എക്‌സൈസ് സംഘം പൊലീസ്, റവന്യു, വനം വകുപ്പുകളുടെ സഹായത്തോടെയാണ് ഓഫറേഷന് തയ്യാറെടുക്കുന്നത്. ഇതിനുള്ള അനുമതിക്കായി ജില്ലാ കളക്ടറെ സമീപിച്ചിരിക്കുകയാണ് എക്‌സൈസ് ഉദ്യോഗസ്ഥർ. കഴിഞ്ഞ രണ്ടാഴ്ച്ചക്കുള്ളിൽ ആയിരത്തോളം കിലോ കഞ്ചാവാണ് ജില്ലയിൽ നിന്ന് പൊലീസും എക്‌സൈസും പിടിച്ചെടുത്തത്. ഓണമടുക്കുന്നതോടെ ഇത് കൂടുവാനുള്ള സാഹചര്യം കണക്കിലെടുത്താണ് നടപടികൾ ശക്തമാക്കാൻ തീരുമാനിച്ചത്. എക്‌സൈസ് 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. അയ്യന്തോളിലുള്ള ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ കാര്യാലയത്തിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന ജില്ലാ കൺട്രോൾ റൂമും താലൂക്ക് തലത്തിൽ എല്ലാ എക്‌സൈസ് സർക്കിൾ ഓഫീസുകളിലുമാണ് കൺട്രോൾ റൂമുകൾ തുറന്നത്. എക്‌സൈസിന്റെ സ്‌പെഷ്യൽ സ്‌ക്വാഡുകൾ വ്യാപകമായ പരിശോധന നടത്തുന്നുണ്ട്.
സ്പിരിറ്റ്, മദ്യം, മയക്കുമരുന്ന് എന്നിവയുടെ അനധികൃത കള്ളക്കടത്ത്, വ്യാജമദ്യ നിർമാണവും വിതരണവും തടയൽ എന്നിവയാണ് കൺട്രോൾ റൂം പ്രവർത്തനം കൊണ്ട് ഉദ്ദേശിക്കുന്നത്. ജില്ലയിലെ അബ്കാരി കുറ്റകൃത്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ നേരിട്ടും പ്രത്യേകം രൂപീകരിച്ച ഇന്റലിജൻസ് ഉദ്യോഗസ്ഥന്മാർ വഴിയും കൺട്രോൾ റൂമിൽ ലഭിക്കുന്ന പരാതികൾ കൈകാര്യം ചെയ്യുന്നതിന് സ്‌ട്രൈക്കിംഗ് ഫോഴ്‌സുകൾ സജ്ജമാക്കിയിട്ടുണ്ട്. ജില്ലയിലെ ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളും ട്രിപ്പിൾ ലോക്ഡൗൺ പരിധിയിൽ ഉള്ളതിനാൽ ഇവിടെയെല്ലാം പ്രവർത്തിക്കുന്ന വിദേശ മദ്യഷോപ്പുകളും ബാറുകളുമെല്ലാം അടഞ്ഞ് കിടക്കുകയാണ്. ഇതേ തുടർന്ന് വ്യാജ വാറ്റ് കേന്ദ്രങ്ങളും സജീവമാണ്. മയക്കു മരുന്നു കച്ചവടവും തകൃതിയാണ്.

പൊതുജനങ്ങൾക്ക് അബ്കാരി കുറ്റകൃത്യം സംബന്ധിച്ച പരാതി അറിയിക്കാം


സ്റ്റേറ്റ് കൺട്രോൾ റൂം: 04712332073
ജില്ലാ കൺട്രോൾ റൂം : 04872361237, 9447178060
ജോയിന്റ് എക്‌സൈസ് കമ്മിഷണർ മദ്ധ്യമേഖല: 9447178051
ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ തൃശൂർ: 9447178060
അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ തൃശൂർ: 9496002868
തൃശൂർ സർക്കിൾ ഓഫീസ്: 04872327020, 9400069583
ഇരിങ്ങാലക്കുട സർക്കിൾ ഓഫീസ്: 04802832800, 9400069589
വടക്കാഞ്ചേരി സർക്കിൾ ഓഫീസ്: 04884232407, 9400069585
വാടാനപ്പള്ളി സർക്കിൾ ഓഫീസ്: 04872290005, 9400069587
കൊടുങ്ങല്ലൂർ സർക്കിൾ ഓഫീസ്: 048028093390, 9400069591

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, DRUG
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.