SignIn
Kerala Kaumudi Online
Saturday, 12 September 2026 10.10 PM IST

കൊവിഡ് വ്യാപനം: കേരളത്തിൽ സംഭവിച്ചത് വലിയ വീഴ്ചയെന്ന് കേന്ദ്ര സംഘം, റിപ്പോർട്ട് കൈമാറി

covid-test

ന്യൂഡൽഹി:കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ കേരളത്തിൽ വലിയ വീഴ്ചയുണ്ടായെന്ന് സംസ്ഥാനത്ത് സന്ദർശനം നടത്തിയ കേന്ദ്രസംഘം. സംസ്ഥാനത്ത് കൊവിഡ് പരിശോധനകൾ കാര്യക്ഷമമല്ലെന്നും കേന്ദ്രസംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. പ്രാഥമിക വിലയിരുത്തൽ റിപ്പോർട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലത്തിന് കൈമാറി.

കേരളത്തിൽ കേന്ദ്ര സർക്കാർ നിർദ്ദേശമനുസരിച്ച് കണ്ടെയിൻമെന്റ് സോണുകളില്ല. ഗാർഹിക നിരീക്ഷണവും ചികിത്സയും സംസ്ഥാനത്ത് ഫലപ്രദമല്ല. സമ്പർക്ക പട്ടിക തയ്യാറാക്കൽ കാര്യക്ഷമമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, സംസ്ഥാനത്ത് കൊവിഡിന്റെ തീവ്രത കുറയുന്നതായി ആരോഗ്യമന്ത്രി വീണ ജോർജ് നിയമസഭയിൽ വ്യക്തമാക്കി. ആശുപത്രികളിൽ എത്തുന്ന രോഗികളുടെയും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞത്. സംസ്ഥാനത്ത് പുതിയ ലോക്ക് ഡൗൺ മാർഗനിർദ്ദേശങ്ങളും സർക്കാർ പ്രഖ്യാപിച്ചു. ഇവ നാളെമുതൽ നടപ്പാക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, FALL-IN-KERALA-ON-COVID-CONTROL-, CENTRAL-TEAM-SAYS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360