പാലക്കാട്: കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ മുഖപത്രമായ ഗുരുചൈതന്യം പൊതുവിദ്യാഭ്യാസ മേഖലയിലെ ലോവർ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള അദ്ധ്യാപകർക്കായി സംസ്ഥാനതല സാഹിത്യ മത്സരം നടത്തുന്നു. കഥാ രചന, കവിതാ രചന, ലേഖനം, ഓർമക്കുറിപ്പ് എന്നീ ഇനങ്ങളിലാണ് മത്സരം. സൃഷ്ടികൾ 12 പോയന്റിൽ ടൈപ്പ് ചെയ്ത് മൂന്ന് പേജിൽ കവിയാതെ എംപ്ലോയ്മെന്റ് ഐ.ഡി കാർഡിന്റെയോ സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രത്തിന്റെയോ പകർപ്പ് സഹിതം ആഗസ്റ്റ് 20നകം guruthoolika@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ 9447461030 എന്ന വാട്ട്സ് ആപ്പ് നമ്പറിലോ അയക്കണം. സമ്മാനാർഹമാകുന്ന രചനകൾ ഗുരുചൈതന്യത്തിൽ പ്രസിദ്ധീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |