കൊച്ചി: കടവന്ത്ര പി. ആൻഡ് ടി കോളനി നിവാസികളുടെ പുനരധിവാസത്തിന് കോർപ്പറേഷൻ പ്രഥമ പരിഗണന നൽകുമെന്ന് മേയർ അഡ്വ.എം.അനിൽകുമാർ പറഞ്ഞു. അടുത്ത ഫെബ്രുവരിയോടെ ഫ്ളാറ്റ് നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നിർമ്മാണസ്ഥലം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മേയർ. ജി.സി.ഡി.എയുടെ മുണ്ടംവേലിയിലുളള സ്ഥലത്താണ് ഫ്ളാറ്റുകൾ പണിയുന്നത്. 82 വീടുകളാണ് ഇവിടെയുള്ളത്. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ. റെനീഷ്, മരാമത്ത് കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനിത ഡിക്സൺ, ഡിവിഷൻ കൗൺസിലർ മേരി കലിസ്റ്റ പ്രകാശൻ, ജി.സി.ഡി.എ. സെക്രട്ടറി, നഗരസഭ ഉദ്യോഗസ്ഥർ എന്നിവർ ഒപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |