പത്തനംതിട്ട :ജില്ലയിൽ ഇന്നലെ 657 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്നു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 654 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത അഞ്ചു പേരുണ്ട്. ജില്ലയിൽ 10536 കോൺടാക്ടുകൾ നിരീക്ഷണത്തിലുണ്ട്. വിദേശത്തുനിന്ന് തിരിച്ചെത്തിയ 1191 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തിയ 3211 പേരും നിലവിൽ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്നലെ തിരിച്ചെത്തിയ 48 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഇന്നലെ എത്തിയ 103 പേരും ഇതിൽ ഉൾപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |