മട്ടന്നൂർ: യാത്രയ്ക്ക് മുമ്പായി നടത്തേണ്ട റാപ്പിഡ് . പി.സി.ആർ പരിശോധനയ്ക്ക് കണ്ണൂർ വിമാനത്താവളത്തിൽ സംവിധാനമൊരുങ്ങി. മൈക്രോ ഹെൽത്ത് ലബോറട്ടറീസാണ് കണ്ണൂർ വിമാനത്താവളത്തിൽ റാപ്പിഡ് ടെസ്റ്റിന് സൗകര്യമൊരുക്കിയിരിക്കുന്നത്. 10 രജിസ്ട്രേഷൻ കൗണ്ടറുകളാണ് ടെർമിനലിൽ തുറന്നിട്ടുള്ളത്. 15 മിനിറ്റിനകം എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി പരിശോധനാ ഫലം ലഭ്യമാകും. 3000 രൂപയാണ് പരിശോധനയ്ക്ക് ഫീസ് . മൂന്നു മണിക്കൂറിനുള്ളിൽ 500 പരിശോധനകൾ നടത്താൻ കഴിയുന്ന സംവിധാനമാണ് വിമാനത്താവളത്തിൽ ഒരുക്കിയിട്ടുള്ളത്. പരിശോധനയ്ക്ക് വാട്സാപ്പ് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യാം. പുറമേ വിമാനത്താവളത്തിൽ പ്രദർശിപ്പിച്ചിട്ടുള്ള ക്യു.ആർ. കോഡ് സ്കാൻ ചെയ്തും പരിശോധനയ്ക്ക് ബുക്ക് ചെയ്യാൻ കഴിയും.പരിശോധനാ ഫലം എസ്.എം.എസ്. വഴിയും നേരിട്ടും ലഭ്യമാകും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |