തിരുവനന്തപുരം: സ്ത്രീസുരക്ഷയും, സ്ത്രീശാക്തീകരണവും, സ്ത്രീധനനിരോധനവും ലക്ഷ്യംവച്ച് 'സ്ത്രീസുരക്ഷ ജനജാഗ്രതാ സമിതി" ആഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യ ദിനത്തിൽ പ്രവർത്തനമാരംഭിക്കുന്നു. മുൻ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ടി.എ.കെ. നായർ അദ്ധ്യക്ഷനായും തിരുവനന്തപുരം മുൻ മേയർ അഡ്വ. ചന്ദ്രിക സഹ ചെയർപേഴ്സണായും കേരള ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ. എൻ. രാധാകൃഷ്ണൻ ജനറൽ സെക്രട്ടറിയായും രൂപികരിച്ച സ്ത്രീസുരക്ഷ ജനജാഗ്രതാ സമിതി ആഗസ്റ്റ് 9 മുതൽ 15 വരെയാണ് പ്രവർത്തിക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു. പത്രസമ്മേളനത്തിൽ കേരള ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ.എൻ.രാധാകൃഷ്ണൻ, ടി.എ.കെ.നായർ, വി.കെ.മോഹൻ, റാണി നായർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |