ചിറയിൻകീഴ്:ബിരിയാണി ചലഞ്ചിലൂടെയും നാട്ടുകാരിൽ നിന്നും സ്വരൂപിച്ച പണമുപയോഗിച്ച് വാങ്ങിയ 7 സ്മാർട്ട് ഫോൺ വിതരണം ചെയ്തു.പെരുങ്ങുഴി വി.പി.യു.പി സ്കൂളിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് നൽകിയ ഫോണിന്റെ വിതരണോദ്ഘാടനം അഡ്വ.വി.ജോയി എം.എൽ.എ നിർവഹിച്ചു.അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.അനിൽ അദ്ധ്യക്ഷത വഹിച്ചു.പഠനോപകരണങ്ങളുടെ വിതരണം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജലീൽ നിർവഹിച്ചു.കയർഫെഡ് ചെയർമാൻ എൻ.സായ്കുമാർ മുഖ്യാതിഥിയായിരുന്നു.അഴൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.സുര,പെരുങ്ങുഴി ക്ഷീരസംഘം പ്രസിഡന്റ് പ്രശാന്തൻ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി റാഫി, വാഡ് മെമ്പർ ലിസി, ഹെഡ്മിസ്ട്രസ് മിനി എന്നിവർ പങ്കെടുത്തു. വാർഡിലെ രണ്ട് നിർദ്ധന കുടുംബത്തിലെ വിദ്യാർത്ഥികൾക്കുളള രണ്ട് ഫോൺ ജില്ലാ പഞ്ചായത്തംഗം വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |