SignIn
Kerala Kaumudi Online
Monday, 20 September 2021 5.16 AM IST

1484 ഓണം ഫെയറുകൾ നടത്തും: മന്ത്രി ജി.ആർ.അനിൽ

gr-anil

തിരുവനന്തപുരം‌: ഓണക്കാലത്ത് സംസ്ഥാനമൊട്ടാകെ 1484 ഫെയറുകൾ നടത്തുമെന്ന് മന്ത്രി ജി.ആർ.അനിൽ നിയമസഭയെ അറിയിച്ചു. ഓണമേളകളിൽ സബ്സിഡി-സബ്സിഡി ഇതര ഉത്പന്നങ്ങൾ ലഭ്യമാക്കും. സപ്ളൈകോ മുഖേന ആഗസ്റ്റ് 11 ന് ആരംഭിച്ച് 20 ന് സമാപിക്കുന്ന തരത്തിലാണ് ജില്ലാതല ഓണച്ചന്തകൾ. 75 താലൂക്ക് ഫെയറുകൾ, നിയമസഭാമണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള 60 ഓണച്ചന്തകൾ എന്നിവ പ്രമുഖ സപ്ലൈകോ വിൽപ്പനശാലകളോട് അനുബന്ധമായാണ് ഈ വർഷം നടത്തുന്നത്. ഇവ ആഗസ്റ്റ് 16 ന് ആരംഭിച്ച് 20 ന് സമാപിക്കും. ഈ കാലയളവിൽ സപ്ലൈകോയുടെ മറ്റ് വിൽപ്പനശാലകളെല്ലാം ഓണം മിനിഫെയറുകളായി പ്രവർത്തിക്കും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: GR SNIL
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.