തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് നിയന്ത്രണങ്ങൾ വളരെ ലളിതമായി പറഞ്ഞാൽ സി.ഐ.ഡി മൂസയിലെ രംഗം പോലെയാണെന്ന് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. പഴയ മാനദണ്ഡം, "തോക്ക് തരാം പക്ഷേ വെടിവയ്ക്കരുത്". അതായത് ആളുകൾക്ക് പുറത്തിറങ്ങാം പക്ഷേ കച്ചവട സ്ഥാപനങ്ങൾ തുറക്കരുത്. പുതിയ മാനദണ്ഡം, "വെടിവയ്ക്കാം പക്ഷേ തോക്ക് തരില്ല". അതായത് കച്ചവട സ്ഥാപനങ്ങൾ തുറക്കാം പക്ഷേ ആളുകൾ പുറത്തിറങ്ങരുത് എന്നാണെന്നും രാഹുൽ ഫേസ്ബുക്കിൽ പരിഹസിച്ചു.
രാഹുൽ മാങ്കൂട്ടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
കേരളത്തിലെ കോവിഡ് നിയന്ത്രണങ്ങൾ വളരെ ലളിതമായി പറഞ്ഞാൽ CID മുസയിലെ ഈ രംഗം
പോലെയാണ്.
പഴയ മാനദണ്ഡം,
"തോക്ക് തരാം പക്ഷേ വെടിവെക്കരുത്."
അതായത് ആളുകൾക്ക് പുറത്തിറങ്ങാം പക്ഷേ കച്ചവട സ്ഥാപനങ്ങൾ തുറക്കരുത്.
പുതിയ മാനദണ്ഡം,
"വെടി വെക്കാം പക്ഷേ തോക്ക് തരില്ല."
അതായത് കച്ചവട സ്ഥാപനങ്ങൾ തുറക്കാം പക്ഷേ ആളുകൾ പുറത്തിറങ്ങരുത്...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |