ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയന്റെ ആഭിമുഖ്യത്തിൽ ഗുരുകാരുണ്യം പദ്ധതി പ്രകാരം തൃക്കുന്നപ്പുഴ 5227-ാം നമ്പർ ശാഖയിലെ വിദ്യാർത്ഥികൾക്കുള്ള മൊബൈൽ ഫോൺ യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ സി. സുഭാഷ് കൈമാറി. യൂണിയൻ പ്രസിഡന്റ് കെ. അശോകപണിക്കർ, സെക്രട്ടറി അഡ്വ. ആർ. രാജേഷ് ചന്ദ്രൻ, വൈസ് പ്രസിഡന്റ് എം. സോമൻ, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ പ്രൊഫ. സി.എം. ലോഹിതൻ, ഡോ. ബി. സുരേഷ് കുമാർ, യൂണിയൻ കൗൺസിൽ അംഗങ്ങളായ പി. ശ്രീധരൻ, പൂപ്പള്ളി മുരളി, ടി. മുരളി, പി.എസ്. അശോക് കുമാർ, ഡി. ഷിബു, വനിതാസംഘം വൈസ് പ്രസിഡന്റ് ബിന്ദു ഷിബു, സെക്രട്ടറി ലേഖാ മനോജ്, കേന്ദ്ര കമ്മിറ്റി അംഗം തുളസി ഗണപതി, എക്സി. കമ്മിറ്റി അംഗങ്ങളായ അജിത കുമാരി, ശന്താ ചെല്ലപ്പൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |