SignIn
Kerala Kaumudi Online
Saturday, 27 April 2024 2.00 AM IST

ഇരട്ട മെഡലുമായി രാകേന്ദു സജി

ragendu

പാലാ: ഗുജറാത്തി യൂണിവേഴ്‌സിറ്റി കോളേജിന്റെ ചരിത്രത്തിലാദ്യമായി ഇരട്ട മെഡലുമായി ഒരു മലയാളി പെൺകുട്ടി. പാലാ സ്വദേശി രാകേന്ദു സജിയ്ക്കാണീ നേട്ടം. ഗുജറാത്തിലെ ആനന്ദ് അഗ്രിക്കൾച്ചറൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എം.ടെക് ഡയറി കെമിസ്ട്രിയിൽ ഒരേ സമയം ഒന്നാം റാങ്കോടെ ഡോ. ആർ.എസ്. ശർമ്മ ഗോൾഡ് മെഡലിനും അമുൽ ഗോൾഡ് മെഡലിനും രാകേന്ദു അർഹയായി. വൈസ് ചാൻസിലേഴ്‌സ് ഗോൾഡ് മെഡലിന്റെ നാമനിർദ്ദേശ പട്ടികയിലും രാകേന്ദുവിന്റെ പേരുണ്ട്. ആനന്ദിലെ എസ്. എം.സി. കോളേജ് ഓഫ് ഡയറി സയൻസിലെ വിദ്യാർത്ഥിനിയാണ് . പങ്കജ കസ്തൂരി ഗ്രൂപ്പിന്റെ ഡയറി വിഭാഗത്തിൽ ക്വാളിറ്റി കൺട്രോളറായിരിക്കെയാണ് എം.ടെക്കിനു ചേർന്നത്.

പാലാ മനത്താനത്ത് കുടുംബാംഗമാണ് . എസ്. എൻ. ഡി.പി. യോഗം മുൻ ബോർഡ് മെമ്പറും മുൻകാല കായികതാരവുമായ സജികുമാറിന്റേയും മീനച്ചിൽ യൂണിയൻ വനിതാ സംഘം വൈസ് ചെയർപേഴ്‌സണും പാലാ ടൗൺ എസ്. എൻ. ഡി.പി. ശാഖാ സെക്രട്ടറിയുമായ ബിന്ദു മനത്താനത്തിന്റേയും മകളാണ്. സഹോദരൻ പ്രിഥ്വിരാജ് മലേഷ്യയിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, RAKENDU
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.