SignIn
Kerala Kaumudi Online
Saturday, 27 April 2024 1.57 AM IST

കാസ്റ്റ് അയൺ പൈപ്പെത്തി , ജലവിതരണം ഇന്ന് പുനഃസ്ഥാപിക്കും

pipe
പത്തനംതി​ട്ട മിനിസിവിൽ സ്റ്റേഷന്റെ മുമ്പിൽ പൊട്ടിയ പൈപ്പ് മാറ്റിയിടാനുളള പണി​കൾ പുരോഗമിക്കുന്നു.

പത്തനംതിട്ട : മിനി സിവിൽ സ്റ്റേഷന് മുമ്പിൽ ഇന്റർലോക്ക് പാകിയ ഭാഗത്ത് പൊട്ടിയ കാസ്റ്റ് അയൺ പൈപ്പിന്റെ അറ്റകുറ്റപണി പൂർത്തിയാക്കി ഇന്ന് മുതൽ ജലവിതരണം പുനസ്ഥാപിക്കും.

ഇവിടുത്തെ റോഡ്‌ പൂർണമായും തകർന്ന നിലയിലാണ്. കഴിഞ്ഞ ദിവസം പൈപ്പ് പൊട്ടി വെള്ളം ശക്തിയായി ഒഴുകി 30 മീറ്ററോളം ഭാഗത്തെ ഇന്റർലോക്ക് കട്ട ഇളകി കിടക്കുകയാണ്. വാട്ടർ അതോറിട്ടിയുടെ വീഴ്ചയായതിനാൽ അവർ തന്നെ റോഡ് നന്നാക്കണമെന്നാണ് പൊതു മരാമത്ത് വിഭാഗം പറയുന്നത്. ഇവിടെ പൂട്ടുകട്ട സ്ഥാപിച്ചത് അശാസ്ത്രിയമായ രീതിയിൽ ആയിരുന്നുെവന്ന പരാതിയുമുണ്ട്. അച്ചൻകോവിലാറ്റിലെ കല്ലറക്കടവിൽ നിന്ന് പമ്പ് ചെയ്യുന്ന വെള്ളം നഗരസഭയുടെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്ന പ്രധാന പൈപ്പാണ് കഴിഞ്ഞ ദിവസം പൊട്ടിയത്. 600 എം.എം വ്യാസമുള്ള പൈപ്പായതിനാൽ ജില്ലയിലെ ജല അതോറിട്ടി സ്റ്റോറിൽ ലഭ്യമല്ല. അതിനാൽ കോട്ടയത്തു നിന്നുമാണ് പൈപ്പ് എത്തിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.