ന്യൂഡൽഹി: ഭാരത് മാലാ പദ്ധതിക്ക് കീഴിലുള്ള ഹൈവേ പദ്ധതികളുടെ അലൈന്മെന്റില് മാറ്റം വരുത്തി മലപ്പുറം ജില്ലയെ ഒഴിവാക്കാനുള്ള നീക്കം പിൻവലിക്കണമെന്ന് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. വിഷയം പരിശോധിച്ച് മറുപടി നല്‍കുമെന്ന് മന്ത്രി ഉറപ്പ് നല്കി.
കോഴിക്കോട്- മലപ്പുറം- പാലക്കാട് ഗ്രീന്‍ഫീല്‍ഡ് ഹൈവേ, മലപ്പുറം- ബാംഗ്ലൂര്‍ സാമ്പത്തിക ഇടനാഴി എന്നിവയുടെ അലൈൻമെന്റിൽ മാറ്റം വരുത്തിയത് ജില്ലയെ മനഃപൂര്‍വ്വം ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ്. പ്രധാന ദേശീയപാതാ പദ്ധതികളുടെ ഗുണഫലം നിഷേധിക്കപ്പെടുകയാണ്. കരിപ്പൂർ വിമാനത്താവളത്തെയും പാതയിൽ നിന്ന് അകറ്റിനിറുത്തിയതായി എംപി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |