പരപ്പനങ്ങാടി : നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഡിഗ്രി തലം മുതൽ പഠിക്കുന്ന
മത്സ്യത്തൊഴിലാളി വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ് വിതരണം ചെയ്തു . കെ.പി.എ മജീദ് എം.എൽ.എ ഓൺലൈൻ മുഖേന ഉദ്ഘാടനം നിർവ്വഹിച്ചു. മുനിസിപ്പൽ ചെയർമാൻ എ ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ ഷഹർബാനു , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.വി മുസ്തഫ, പി.പി ഷാഹുൽ ഹമീദ് ,സീനത്ത് ആലിബാപ്പു ,സി. നിസാർ അഹമ്മദ് ,കെ.പി മുഹ്സിന , കൗൺസിലർമാരായ കെ.സി. നാസർ ,ജയദേവൻ , മുൻ വൈസ് ചെയർമാൻ എച്ച്. ഹനീഫ ,ആർ.ഐ. മുഹമ്മദ് ഹസ്സൻ, ഫിഷറീസ് ഓഫീസർ ഡോ: ശിവപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |