തിരുവനന്തപുരം:വായനാപക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഓൺലൈൻ മത്സര വിജയികളെ പ്രഖ്യാപിച്ചു.യു.പി.വിഭാഗത്തിൽ ആലന്തറ ഗവ.യു.പി സ്കൂളിലെ നന്ദന കൃഷ്ണ ഒന്നാം സ്ഥാനവും ഇതേ സ്കൂളിലെ ഗൗതം.ആർ.നായർ രണ്ടാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം - അന്ന.എസ് (ജി.എച്ച്.എസ്.എസ്. അഴൂർ),രണ്ടാം സ്ഥാനം - ദിവ്യ.എസ് (ജി.ജി.എച്ച്.എസ്.എസ്. മലയിൻകീഴ്),ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒന്നാം സ്ഥാനം അമൃത.എസ്.നായർ (ജി.എച്ച്.എസ്.അയിരൂപ്പാറ),രണ്ടാം സ്ഥാനം - ആർച്ച മോഹൻ (രാജാ രവിവർമ്മ ഗേൾസ് എച്ച്.എസ്.എസ് കിളിമാനൂർ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |