ന്യൂഡൽഹി: ഇന്ത്യയുടെ പരമോന്നത കായിക പുരസ്കാരമായ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം ഇനി മേജർധ്യാന്ദ് ഖേൽരത്ന പുരസ്കാരം എന്ന പേരിൽ അറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. 41 വർഷത്തിനുശേഷം ഇന്ത്യൻ ഹോക്കി ടീം ഒളിമ്പിക്സിൽ മെഡൽ നേടിയതിനു പിന്നാലെയാണ് പുരസ്കാരത്തിന്റെ പേര് മാറ്റിയത്.
വിശ്വനാഥൻ ആനന്ദ്, ധനരാജ് പിള്ളൈ, സച്ചിൻ,കെ.എം ബീനാമോൾ, വിരാട് കൊഹ്ലി, സർദാർ സിംഗ്, സാനിയ മിർസ, ധോണി, തുടങ്ങിയ നിരവധി കായിക പ്രതിഭകൾക്ക് ഖേൽരത്ന പുരസ്കാരം ലഭിച്ചിട്ടുണ്ട്. 25 ലക്ഷം രൂപയാണ് സമ്മാനത്തുക.
ഖേൽരത്ന ധ്യാൻചന്ദിന്റെ പേരിൽ നൽകണമെന്ന് എനിക്ക് നിരവധിപ്പേർ എന്നോട് ആവശ്യപ്പെട്ടിരുന്നു. അവരുടെ വികാരങ്ങളെ മാനിച്ച് ഇനിമുതൽ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരമെന്നായിരിക്കും അറിയപ്പെടുക - പ്രധാനമന്ത്രിയുടെ ട്വീറ്റിൽ നിന്ന്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |