കൊച്ചി: കൊവിഡ് വാക്സിനെടുക്കാത്തവർക്ക് കടകളിലും ഓഫീസുകളിലും പ്രവേശനം അനുവദിക്കരുതെന്ന സർക്കാരിന്റെ പുതിയ വ്യവസ്ഥയ്ക്കെതിരെ തൃശൂർ സ്വദേശി പോളി വടക്കൻ നൽകിയ ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കാൻ മാറ്റി. തനിക്ക് കൊവിഡ് വാക്സിൻ അലർജിയുണ്ടോയെന്നറിയാൻ ടെസ്റ്റ് ഡോസ് നൽകണമെന്നാവശ്യപ്പെട്ട് ആശുപത്രികളെ സമീപിച്ചെങ്കിലും ലഭിച്ചില്ലെന്നും വാക്സിനെടുക്കാത്തതിനാൽ പുറത്തിറങ്ങാനാവില്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ഒറ്റയ്ക്കാണ് കഴിയുന്നതെന്നും സാധനങ്ങൾ വാങ്ങാൻ പോലും പോകാനാവുന്നില്ലെന്നും വ്യക്തമാക്കിയപ്പോൾ സർക്കാർ ഇക്കാര്യത്തിൽ ഇന്നു വിശദീകരണം നൽകാൻ ജസ്റ്റിസ് പി.ബി. സുരേഷ്കുമാർ നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |