തിരുവനന്തപുരം:വഞ്ചിയൂർ കോടതിയിൽ മാദ്ധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്ത അഭിഭാഷകർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ (കെ.യു.ഡബ്ലിയു.ജെ) ആവശ്യപ്പെട്ടു. ഫോട്ടോഗ്രാഫർ ശിവജിയെ പ്രകാപനമില്ലാതെയാണ് കൈയേറ്റം ചെയ്തത്. ഇത് അങ്ങേയറ്റം അപലപനീയമാണ്. മൂന്ന് വർഷം മുമ്പ് വഞ്ചിയൂർ കോടതിയിലും ഹൈക്കോടതിയിലും ചില അഭിഭാഷകർ മാദ്ധ്യമ പ്രവർത്തകരെ അക്രമിച്ചിരുന്നു.ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം നടക്കുന്നതിനിടയിൽ ഒരു വിഭാഗം അഭിഭാഷകരുടെ ഭാഗത്തുനിന്നുണ്ടായ ഈ നടപടി ബോധപൂർവമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മാദ്ധ്യമ പ്രവർത്തകരെ കൈയേറ്റം ചെയ്ത അഭിഭാഷകർക്ക് എതിരെ കേസ് എടുക്കുന്ന കാര്യത്തിൽ പൊലീസ് വലിയ വിമുഖതയാണ് കാണിച്ചത്. കേസ് എടുത്ത് കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായി പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി റെജിയും ജനറൽ സെക്രട്ടറി ഇ.എസ് സുഭാഷും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |