ദുബായ്: കൊവിഷീൽഡ് സ്വീകരിച്ച താമസ വിസക്കാർക്ക് ദുബായിലേക്ക് പ്രവേശിക്കാൻ അനുമതി. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 14 ദിവസം പിന്നിട്ട താമസ വിസക്കാർക്ക് മാത്രമാണ് ഇളവ്. ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായി വിമാനകമ്പനികൾ അറിയിച്ചു.
നിലവിൽ ദുബായ് വിസക്കാർക്കാണ് അനുമതി നൽകുന്നത്. യാത്രയ്ക്ക് 48 മണിക്കൂറിനുള്ളിൽ ലഭിച്ച കൊവിഡ് പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റും പുറപ്പെടുന്ന വിമാനത്താവളത്തിൽ നിന്നു ലഭിച്ച പരിശോധനാ ഫലവും നിർബന്ധമാണ്. അതേസമയം, സന്ദർശക വിസക്കാർക്ക് അനുമതിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |