SignIn
Kerala Kaumudi Online
Friday, 26 April 2024 1.45 PM IST

ഈ മാസം കൂർക്ക നട്ടാൽ ജനുവരിയിൽ വിളവെടുക്കാം

koorka
കൂർക്ക

കൊച്ചി: കൂർക്ക കൃഷിക്ക് സമയമായി. കേരളത്തിലെ കാലാവസ്ഥയനുസരിച്ച് ആഗസ്റ്റ് മുതൽ ഒക്ടോബർ വരെയാണ് നടീൽ സീസൺ. മണ്ണിലും ഗ്രോബാഗിലും കൃഷി ചെയ്യാം. അധികം പരിചരണവും ആവശ്യമില്ല. പോഷക ഗുണങ്ങളുടെയും ഔഷധ ഗുണങ്ങളുടെയും രുചിയുടെയും കലവറയാണ് കൂർക്ക.

കൂർക്കകൃഷി രീതി

ചെറിയ കൂർക്ക കിഴങ്ങ് പാകി മുളപ്പിച്ച് അതിന്റെ വള്ളികൾ അഥവാ തലപ്പുകളാണ് നടാൻ ഉപയോഗിക്കുന്നത്. കൂർക്ക വിത്തുകൾ ഗ്രോ ബാഗിലോ, മണ്ണിലോ പാകി ഏകദേശം ഒന്നര മാസം കഴിയുമ്പോൾ വള്ളി മുറിച്ചെടുത്തു നടുന്നതാണ് ഉത്തമം. വള്ളികൾ ചെറിയ കഷ്ണങ്ങളായി മുറിച്ച് നടണം. അതല്ലെങ്കിൽ ചെറിയ ഉരുണ്ട കൂർക്കയും പാകാവുന്നതാണ്. മണ്ണിലാണ് നടുന്നതെങ്കിൽ വാരങ്ങളുണ്ടാക്കി 30 സെന്റീമീറ്റർ ഇടയകലം നൽകണം. വാരങ്ങൾ തമ്മിൽ 45 സെന്റീമീറ്റർ അകലം ഉണ്ടാവണം.

വിളവെടുപ്പ്

ആഗസ്റ്റിൽ കൃഷിയിറക്കിയാൽ ജനുവരിയോടെ വിളവെടുക്കാൻ പാകമാകും. നിധി, ശ്രീധര, സുഫല, അംബാസമുദ്രം എന്നിവയാണ് കേരളത്തിൽ കൃഷി ചെയ്യുന്ന പ്രധാന ഇനങ്ങൾ. സുഫല ഏതു കാലാവസ്ഥയിലും വിളവ് നൽകും. ശ്രീധര, നിധി തുടങ്ങിയ നാടൻ ഇനങ്ങൾ കൂടുതൽ വിളവ് തരുന്നവയാണ്.

വളം, കീടനാശിനി

പ്രത്യേകിച്ച് രാസവളങ്ങളോ കീടനാശിനികളോ വേണ്ട. ഫലഭൂയിഷ്ടമായ മണ്ണാണെങ്കിൽ വിളവ് ഇരട്ടിയാകും. വളക്കുറവ് ഉള്ള മണ്ണിലാണ് നടുന്നതെങ്കിൽ ചാണകപ്പൊടിയും, വേപ്പിൻപിണ്ണാക്കും, എല്ലുപൊടിയും അടിവളമായി ചേർക്കാവുന്നതാണ്. ചെടിയിൽ കീടബാധകൾ ഉണ്ടായാൽ വേപ്പ് അധിഷ്ഠിത കീടനാശിനി ഉപയോഗിക്കുന്നതാണ് ഉത്തമം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, CHINESE POTATO
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.