SignIn
Kerala Kaumudi Online
Friday, 26 April 2024 5.39 PM IST

വീണ്ടും 2,000 കടന്ന് കൊവിഡ് ബാധിതർ

covid

കൊച്ചി: ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും 2,000 കടന്നു. ഇന്നലെ 2,539 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 2,456 പേർക്കും സമ്പർക്കം വഴിയാണ് രോഗം. 2,196 പേർ രോഗ മുക്തി നേടി. രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 23,702 ആയി.

പത്ത് ദിവസത്തിനിടെ 21,718 പേർക്ക് രോഗം സ്ഥരീകരിച്ചപ്പോൾ 20,159 പേർ രോഗമുക്തി നേടുകയും ചെയ്തു. ആഗസ്റ്റ് ഒന്നു മുതൽ ഇന്നലെ വരെ 1,398 പേരെ രോഗ ബാധിതരായി ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇത്രയും ദിവസങ്ങളിലായി 2,016 പേർ ഡിസ്ചാർജ് ആവുകയും ചെയ്തു.

പത്ത് ദിവസത്തിനിടെയിലെ ഏറ്റവും ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത് 14.47.

  • തൃക്കാക്കര - 79
  • നെല്ലിക്കുഴി - 69
  • എളംകുന്നപ്പുഴ - 66
  • എടത്തല - 60
  • കളമശ്ശേരി - 59
  • കീഴ്മാട് - 58
  • കരുമാലൂർ - 54
  • കോതമംഗലം - 54
  • വെങ്ങോല - 54
  • ഞാറക്കൽ - 53 എന്നിവിടങ്ങളിലാണ് രോഗികൾ കൂടുതൽ.

വാക്‌സിനേഷൻ സംശയങ്ങൾക്ക് - 9072303861 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, COVID TODAY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.