പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 686 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
എല്ലാവർക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത നാലു പേരുണ്ട്.
ജില്ലയിൽ ഇതുവരെ ആകെ 1,35,899 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 1,28,367 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്. ജില്ലയിൽ ഇന്നലെ 516 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 129141 ആണ്. ജില്ലക്കാരായ 5931 പേർ ചികിത്സയിലാണ്.
ജില്ലയിൽ കൊവിഡ് ബാധിതരായ ഏഴു പേർ മരിച്ചു
1) തുമ്പമൺ സ്വദേശി (67),
2) കോന്നി സ്വദേശി (103) ,
3) അടൂർ സ്വദേശി (44) ,
4) എഴുമറ്റൂർ സ്വദേശി (43),
5) ആറന്മുള സ്വദേശി (12),
6) റാന്നി പഴവങ്ങാടി സ്വദേശി (71)
7) തിരുവല്ല സ്വദേശി (51) എന്നിവരാണ് മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |