മംഗലംഡാം: രണ്ടാംഘട്ട നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി മംഗലംഡാം ഉദ്യാന കവാടത്തിലുണ്ടായിരുന്ന പ്രതിമ നീക്കം ചെയ്തത് പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തം. നാടിന്റെ കാർഷിക പാരമ്പര്യത്തെ വിളച്ചോതുന്ന കലപ്പയേന്തിയ കർഷകന്റെ പ്രതിമ മംഗലംഡാം നിർമ്മാണ കാലഘട്ടത്തിൽ സ്ഥാപിച്ചതാണ്. ഇത് സന്ദർശകർക്ക് ഏറെ ആകർഷണീയമായിരുന്നു കവാടത്തിലെ ഈ പ്രതിമ. കേടുപാടുകൾ സംഭവിച്ച പ്രതിമ പാർക്കിലേക്ക് മാറ്റി സ്ഥാപിക്കുമെന്ന് അധികൃതർ പറഞ്ഞിരുന്നു. പ്രതിമയിൽ നിന്നും അടർന്നുപോയ കലപ്പയും മറ്റും ഉപേക്ഷിച്ച് പ്രതിമയുടെ ബാക്കിഭാഗം പെയിന്റ് ചെയ്താണ് കവാടത്തിലെ തൂണിന് പുറകിലായി സ്ഥാപിച്ചിട്ടുള്ളത്. കോട്ടങ്ങൾ പരിഹരിച്ച് ഉദ്യാന കവാടത്തിൽ തന്നെ പ്രതിമ പുനസ്ഥാപിക്കണമെന്നാണ് ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |