മലപ്പുറം : കേന്ദ്ര മറൈൻ ഫിഷറീസ് ബില്ലും ബ്ലൂ ഇക്കണോമി ബില്ലും പിൻവലിക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി ഫെഡറേഷൻ ( എ.ഐ.ടി.യു.സി ) മലപ്പുറം കളക്ട്രേറ്റിന് മുന്നിൽ മത്സ്യവുമായി പ്രതിഷേധ മാർച്ച് നടത്തി. ഈ നിയമം കേന്ദ്രം പാസാക്കിയാൽ 12 നോട്ടിക്കൽ മൈൽ മാത്രമേ തൊഴിലാളികൾക്ക് കടലിൽ പോകാനാവൂ. സംസ്ഥാന വൈസ് പ്രസിഡന്റ് പി സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹുസൈൻ ഇസ്പാടത്ത് അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി എം.എ. റസാഖ്, മത്സ്യത്തൊഴിലാളി ഫെഡറേഷൻ ദേശീയ ട്രഷറർ എ.കെ. ജബ്ബാർ, മജീദ് പരപ്പനങ്ങാടി, അബ്ദുള്ളക്കുട്ടി , പി.പി. സലീം കൂട്ടായി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |