തൃശൂർ: പരിധിയില്ലാതെ ഒരു മാസത്തെ ശമ്പളം ബോണസായി അനുവദിക്കുക, കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിഷേധ സദസുകൾ നടത്തുമെന്ന് എൻ.ജി.ഒ അസോസിയേഷൻ അറിയിച്ചു. എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ഡി.സി.സി. പ്രസിഡന്റ് എം.പി.വിൻസെന്റ് നിർവ്വഹിച്ചു. ജില്ലാ പ്രസിഡന്റ് ഡെയ്സൻ എം.ഒ. അദ്ധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എസ്. രവീന്ദ്രൻ, സംസ്ഥാന വൈസ് പ്രസിഡന്റ് എം.ജെ. തോമസ് ഹെർബിറ്റ്, സംസ്ഥാന സെക്രട്ടറി രാജേഷ്ഖന്ന, രഞ്ജു കെ. മാത്യു, ജില്ലാ സെക്രട്ടറി സന്തോഷ്തോമസ്, എൻ.കെ. ബെന്നി തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ ഭാരവാഹികളായി എം.ഒ. ഡെയ്സൻ ( പ്രസി), സന്തോഷ് തോമസ് (സെക്രട്ടറി), ഷാജി നവാസ്, വി. യൂനസ്, ലിജോ ലാസർ, ഐ.വി. സെബാസ്റ്റ്യൻ തിരഞ്ഞെടുക്കപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |