തൃശൂർ: 'സസ്റ്റെയ്നബിൾ മറൈൻ ഫിഷിംഗ് പ്രാക്ടീസസ് ' പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികൾക്ക് ഫിഷറീസ് വകുപ്പ് 'സ്ക്വയർ മെഷ്' വിതരണം ചെയ്യുന്നു. 50 ശതമാനം കിഴിവിലാണ് വിതരണം. 7000 രൂപയാണ് ഒരു 'സ്ക്വയർ മെഷ് ഫിഷ് കോഡ് എന്റ് 'യൂണിറ്റിന്റെ വില. 3500 രൂപയാണ് ഉപഭോക്താവ് നൽകേണ്ടത്. ഒരു ഉപഭോക്താവിന് രണ്ട് യൂണിറ്റ് സ്ക്വയർ മെഷ് വീതമാണ് നൽകുന്നത്. 6500 രൂപ വിലയുള്ള ഒരു 'സ്ക്വയർ മെഷ് ഷ്രിംപ് കോഡ് എന്റ് യൂണിറ്റും ഉപഭോക്താവിന് പകുതി വിലയ്ക്ക് ലഭിക്കും. വിവരങ്ങൾക്ക് അതാത് മത്സ്യ ഭവനങ്ങളിലും ജില്ലാ ഫിഷറീസ് ഓഫീസിലും ബന്ധപ്പെടണം. ഫോൺ : 0487 2441132.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |