തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ വനിതാപൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റ ഉത്തരവ് പുറത്തിറങ്ങി. വിവിധസ്റ്റേഷനുകളിൽ മൂന്ന് വർഷം സർവീസ് പൂർത്തിയാക്കിയ 58 വനിതാ പൊലീസ് ഉദ്യോഗസ്ഥമാർക്കാണ് സ്ഥലം മാറ്റം. സ്ഥലമാറ്റം കിട്ടിയ ഉദ്യോഗസ്ഥർ അഞ്ച് ദിവസത്തിനുള്ളിൽ പുതിയ സ്റ്റേഷനുകളിൽ ചാർജെടുക്കണം. മൂന്ന് വർഷം പൂർത്തിയാക്കിയിട്ടും സ്ഥലമാറ്റ ഉത്തരവിൽ ഇടംപിടിക്കാത്ത ഉദ്യോഗസ്ഥർ എത്രയും വേഗം റിപ്പോർട്ട് ചെയ്യണമെന്ന് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |