തിരുവനന്തപുരം: സ്പോർട്സിനെ പ്രോത്സാഹിപ്പിക്കാൻ തിരുവനന്തപുരത്ത് കായികഭവൻ നിർമ്മിക്കുമെന്ന് കായിക മന്ത്രി വി.അബ്ദുൽ റഹ്മാനുവേണ്ടി മന്ത്രി സജി ചെറിയാൻ നിയമസഭയിൽ പറഞ്ഞു. സംസ്ഥാനത്ത് മൂന്ന് ഫുട്ബോൾ അക്കാഡമികൾ തുടങ്ങും. സ്പോർട്സ് കേരള ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനവും ആരംഭിക്കും. എറണാകുളത്തും കോഴിക്കോട്ടും അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം നിർമ്മിക്കും. ഇതിനുള്ള സ്ഥലം കണ്ടെത്താൻ നടപടി തുടങ്ങി.
ഒളിമ്പിക്സിൽ ഇന്ത്യയുടെ അഭിമാനമായ ശ്രീജേഷിന് അർഹമായ അംഗീകാരം മന്ത്രിസഭായോഗം തീരുമാനിച്ച് നൽകുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |