തിരുവനന്തപുരം: ഭാരതപ്പുഴയുടെ ജലവിനിയോഗത്തിനും റിസർവോയറുകളുടെ ഫലപ്രദമായ പ്രവർത്തനത്തിനും റിവർ ബേസിൻ മാനേജ്മെന്റ് പ്ലാൻ നടപ്പാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ പി. മമ്മിക്കുട്ടിയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി. ഉചിതമായ പ്രളയ നിയന്ത്രണത്തിനും വരൾച്ചാ കാലത്ത് നദിയിലേക്കുള്ള നീരൊഴുക്ക് വർദ്ധിപ്പിക്കുന്നതിനും ഇത് ഉപകരിക്കും.
പാലക്കാട് ഐ.ഐ.ടിയും താത്പര്യമുള്ള എൻജിനിയറിംഗ് കോളേജുകളും ചേർന്നാണിത് നടപ്പാക്കുക. ഡെവലപ്മെന്റ് ഓഫ് ഡിസിഷൻ സപ്പോർട്ട് സിസ്റ്റം ഫൊർ റിസർവോയർ ഓപ്പറേഷൻ മാനേജ്മെന്റ് ഫോർ ഭാരതപ്പുഴ ബേസിൻ എന്ന പദ്ധതി നടപ്പാക്കുന്നതിനുള്ള ശുപാർശ ജലവകുപ്പ് പരിശോധിച്ച് വരികയാണ്. നദിയിൽ അടിഞ്ഞുകൂടിയിട്ടുള്ള മണൽ, ചെളി, മാലിന്യം എന്നിവ സംബന്ധിച്ച് കൃത്യമായ വിവരശേഖരണം നടത്തുന്നതിന് എക്സിക്യൂട്ടിവ് എൻജിനിയർമാർക്ക് നിർദ്ദേശം നൽകിയെന്നും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |