വാഷിംഗ്ടൺ: മുതിർന്ന ഹോളിവുഡ് നടി പട്രീഷ്യ ഹിച്കോക്ക് (93) അന്തരിച്ചു.കാലിഫോർണിയയിലെ തൗസൻഡ് ഓക്സിൽ വച്ച് തിങ്കളാഴ്ചയാണ് പട്രീഷ്യ മരിച്ചത് . വിഖ്യാത സംവിധായകൻ ആൽഫ്രഡ് ഹിച്കോക്കിന്റെ മകളാണ്.
ഹിച്കോക്ക് സംവിധാനം ചെയ്ത 'സ്റ്റേജ് ഫ്രൈറ്റ്' (1950) ആണ് ആദ്യ സിനിമ. സ്ട്രേഞ്ചേഴ്സ് ഓൺ എ ട്രെയ്ൻ, സൈക്കോ തുടങ്ങിയ ഹിച്ച്കോക്ക് ചിത്രങ്ങളിലും അഭിനയിച്ചു. 1951ൽ പുറത്തിറങ്ങിയ ചിത്രം 'സ്ട്രേഞ്ചേഴ്സ് ഓൺ എ ട്രെയിനിലെ പട്രീഷയുടെ ബാർബറ മോർട്ടൻ എന്ന കഥാപാത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടി.
ദി മഡ്ലാർക്ക്, ദി ടെൻ കമാന്റ്മെന്റ്സ്, ദി കേസ് ഒഫ് തോമസ് പൈക്ക്, എന്നീ ചിത്രങ്ങളിലും സസ്പെൻസ്, സസ്പീഷ്യൻ, മൈ ലിറ്റിൽ മാർഗി തുടങ്ങി നിരവധി ടെലിവിഷൻ സിരീസുകളിലും അഭിനയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |