കോന്നി : മൈലപ്ര ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച സ്പെഷ്യൽ വാക്സിനേഷൻ കേന്ദ്രം ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാജു മണിദാസ്, റജി ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിലാണ് അടിയന്തരമായി സ്പെഷ്യൽ വാക്സിനേഷൻ കേന്ദ്രത്തിന് ക്രമീകരണങ്ങൾ ഒരുക്കിയത്. മേക്കൊഴൂരിലെ പി.എച്ച്.സിയിൽ ഗ്രാമ പഞ്ചായത്തിന്റെ പ്രധാന വാക്സിനേഷൻ കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. എന്നാൽ സ്ഥലപരിമിതിയും യാത്രാക്ലേശവും മൂലം ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് കുമ്പഴ വടക്ക് എസ്.എൻ.വി.യു.പി സ്കൂളിൽ സ്പെഷ്യൽ വാക്സിനേഷൻ കേന്ദ്രം ആരംഭിക്കുവാൻ ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ആരോഗ്യ വകുപ്പും ചേർന്ന് തീരുമാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |