SignIn
Kerala Kaumudi Online
Saturday, 27 April 2024 8.23 AM IST

പ്ളസ് വൺ ഏകജാലക സംവിധാനം: രണ്ടംഗ സഹായകേന്ദ്രവുമായി ഒരുക്കം

ekajalakam

തൃശൂർ : പ്ലസ് വൺ പ്രവേശനത്തിന് ഏകജാലക സംവിധാനം 16 ന് ആരംഭിക്കാനിരിക്കെ രക്ഷിതാക്കൾക്കും കുട്ടികൾക്കും സഹായമെത്തിക്കാൻ രണ്ടംഗ സഹായകേന്ദ്രങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്. എല്ലാ സ്‌കൂളിലും 'ഒരുക്കം' എന്ന പേരിൽ വിപുലമായ സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രവേശന പ്രക്രിയയുടെ വിജ്ഞാപനം പുറത്തു വരുന്ന ദിവസം പരിപാടിയുടെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു നിർവഹിക്കും

അർഹത നേടിയവർ

ഉപരിപഠനത്തിന് അർഹത നേടിയത് 35,450 കുട്ടികളാണ്. ഹയർ സെക്കൻഡറി വർദ്ധിപ്പിച്ച സീറ്റുകൾ അടക്കം 36,617 ഉം വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ 3960 സീറ്റുകളുമുണ്ട്. കൂടാതെ പോളി ടെക്‌നിക്, ഐ.ടി.ഐ, ടെക്‌നിക്കൽ ഹയർസെക്കൻഡറി, കലാമണ്ഡലം ഹയർസെക്കൻഡറി, മോഡൽ റസിഡൻഷ്യൽ സ്‌കൂൾ, സ്‌പെഷ്യൽ സ്‌കൂൾ എന്നിവിടങ്ങളിലും പത്താം തരം പാസായവർക്ക് പ്രവേശിക്കാം.

ഹെൽപ്പ് ടീം

ഒരുക്കം പദ്ധതിയുടെ ഭാഗമായി ഹൈസ്‌കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി അദ്ധ്യാപകരിൽ രണ്ട് പേരടങ്ങുന്ന ടീം എല്ലാ വിദ്യാലയങ്ങളിലുമുണ്ട്. ഇവരുടെ നേതൃത്വത്തിലും സഹായത്തിലുമായി മറ്റുള്ളവരും ഒത്തുചേരും. ടീം അംഗങ്ങൾക്കുള്ള ആദ്യ പരിശീലനം നാളെ നടക്കും. തുടർന്ന് കുട്ടികൾ, രക്ഷിതാക്കൾ എന്നിവരുമായി ടീമംഗങ്ങൾ സംസാരിക്കും.

203 സ്‌കൂളുകളിൽ ഏക ജാലകം

ആകെയുള്ള 203 സ്‌കൂളുകളിൽ 163 സർക്കാർ എയ്ഡഡ് സ്‌കൂളുകളിലാണ് ഏകജാലക രീതിയിൽ പ്രവേശനം നടക്കുന്നത്. ഈ 163 സ്‌കൂളിലും മുഴുവൻ കുട്ടികൾക്കും അപേക്ഷ നൽകാൻ ഹൈസ്‌കൂൾ, ഹയർസെക്കൻഡറി അദ്ധ്യാപകരുടെ ഒരു ഗ്രൂപ്പ് സ്‌കൂളിലുണ്ട്. 20 കുട്ടികൾ അടങ്ങുന്ന രണ്ട് ബാച്ചായി 163 സ്‌കൂളിലും അപേക്ഷ രജിസ്റ്റർ ചെയ്യുന്നതിന് ടീമിനെ സജ്ജമാക്കി. കുട്ടികൾ അപേക്ഷ രജിസ്റ്റർ ചെയ്യാൻ സ്‌കൂളിൽ വരുന്നതിന് ഹൈസ്‌കൂൾ അദ്ധ്യാപകരുടെ നേതൃത്വത്തിൽ നൂറ് പേരടങ്ങുന്ന വാട്‌സ് ആപ്പ് കൂട്ടായ്മ രൂപീകരിക്കും. കുട്ടികൾ കൂടുതലുള്ളിടത്ത് എണ്ണമനുസരിച്ച് വാട്‌സ് ആപ്പ് കൂട്ടായ്മകളുണ്ടാക്കും. ആവശ്യമുള്ളവ അപേക്ഷാർത്ഥികൾ വിടുതൽ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്, യോഗ്യതാ സർട്ടിഫിക്കറ്റിന്റെ നെറ്റ് കോപ്പി, ക്ലബ് സർട്ടിഫിക്കറ്റുകൾ, ബോണസ് പോയന്റുകൾ ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സ്‌കൂളിൽ നിന്നും വാങ്ങിവെയ്ക്കണം. വിവിധ ആനുകൂല്യം ലഭിക്കുന്നവർ, സ്‌പോർട്‌സ് ആനുകൂല്യമുള്ളവർ, കമ്മ്യൂണിറ്റി ആനുകൂല്യം ലഭിക്കുന്നവർ അത്തരം സർട്ടിഫിക്കറ്റുകൾ വാങ്ങിവെയ്ക്കണം. വില്ലേജാഫീസറിൽ നിന്നും വാങ്ങേണ്ടവയും ഹാജരാക്കണം.

ഒരുങ്ങുന്നു പ്ളസ് വൺ പ്രവേശനത്തിലേക്ക്

അർഹത നേടിയത് 35,450 കുട്ടികൾ

ഹയർ സെക്കൻഡറി 36,617

വൊക്കേഷണൽ ഹയർസെക്കൻഡറി 3960

ഏകജാലക പ്രവേശന ഒരുക്കം 163 സ്കൂളിൽ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, SAHAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.