തൃക്കാക്കര: സപ്ലൈക്കോ ഹെഡ് ഓഫിസിലെ താത്കാലിക കരാർ ജീവനക്കാരെ പിരിച്ചുവിടാനുളള നീക്കം അവസാനിപ്പിക്കണമെന്ന് കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ എംബ്ലോയ്സ് യൂണിയൻ (സി.ഐ.ടി.യു). സപ്ലൈക്കോ ഹെഡ് ഓഫീസായ കടവന്ത്രയിലെ മാവേലി ഭവനിൽ പത്തുവർഷം വരെ താത്കാലിക ,കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുന്നവരെ പിരിച്ചുവിടാനുളള സപ്ലൈക്കോ മാനേജ്മെന്റിന്റെ നീക്കം പുനപരിശോധിക്കണമെന്ന് യൂണിയൻ പ്രസിഡന്റ് എസ്.ശർമ്മ,വർക്കിംഗ് പ്രസിഡന്റ് എൻ.എ മണി,സെക്രട്ടറി കെ.ആർ ബൈജു എന്നിവർ പറഞ്ഞു.താത്കാലികമായും കരാർ അടിസ്ഥാനത്തിലും ജോലിചെയ്യുന്നവർക്ക് സർക്കാർ നിശ്ചയിച്ച മിനിമം കൂലി ലഭിക്കുന്നില്ല.നാമമാത്രമായ കുളിക്ക ജോലിചെയ്യുന്നവരെ ഈ സാഹചര്യത്തിൽ പിരിച്ചുവിടാനുളള നീക്കത്തിൽ നിന്നും പിൻവാങ്ങണമെന്നും അവർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |