SignIn
Kerala Kaumudi Online
Friday, 26 April 2024 12.43 PM IST

രക്ഷയൊരുക്കാൻ സംവിധാനങ്ങളില്ല, കോസ്റ്റൽ പൊലീസിന് ദാരിദ്ര്യം മാത്രം

jalarani

ചിറയിൻകീഴ്: അപകടങ്ങൾ തുടർക്കഥയാകുന്ന മുതലപ്പൊഴിയിൽ രക്ഷാപ്രവർത്തനത്തിന് കോസ്റ്റൽ പൊലീസിന് മതിയായ സംവിധാനങ്ങൾ ഇല്ലാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. നിർമ്മാണത്തിലെ അപാകതകൾ കാരണം ഹാർബറിലെ അഴിമുഖത്ത് ചെറുതും വലുതുമായ അപകടങ്ങളുടെ ഘോഷയാത്രയാണ്. നിരവധി മരണങ്ങളും ഡസൻ കണക്കിന് അപകടങ്ങളും ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളുമെല്ലാം മുതലപ്പൊഴിയിൽ ഇതിനകം തന്നെ സംഭവിച്ചു.

മുഴുവൻ സമയ പ്രവർത്തന ക്ഷമതയുള്ള പുതിയ ബോട്ട് കോസ്റ്റൽ പൊലിസിന് വേണമെന്ന ആവശ്യവും അതുപോലെ അപകടസ്ഥലത്ത് എളുപ്പത്തിൽ പാഞ്ഞെത്തി രക്ഷാപ്രവർത്തനത്തിന് മികവ് പകരാൻ സാധിക്കുന്ന ചെറിയ സ്പീഡ‌് ബോട്ടും വേണമെന്ന ആവശ്യവും നിലനിൽക്കുകയാണ്.

കോസ്റ്റൽ പൊലീസ് സേനാവിഭാഗത്തിന് രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിന് വേണ്ട പരിശീലനത്തിന്റെ അഭാവവും പലപ്പോഴും ഇവിടെ അപകടങ്ങളുടെ ആഘാതം കൂട്ടാറുണ്ട്. രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ വേണ്ടി മുൻകാലങ്ങളിൽ ഇവിടെ പന്ത്രണ്ട് കോസ്റ്റൽ വാർഡന്മാരാണ് ഉണ്ടായിരുന്നത്. എന്നാൽ ഇതിപ്പോൾ വിവിധ കാരണങ്ങളാൽ എട്ടായി ചുരുങ്ങിയിരിക്കുകയാണ്. ഇത് വർദ്ധിപ്പിക്കണമെന്ന ആവശ്യവും നിലനിൽക്കുകയാണ്. കോസ്റ്റൽ വാർ‌ഡന്മാർ, ബോട്ട് സ്റ്റാഫുകൾ അടക്കമുള്ളവർക്ക് അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയുമുണ്ട്. നിലവിലുള്ള അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസ് സ്റ്റേഷന്റെ രണ്ടാമത്തെ നിലയിലാണ് ഇവർക്കുള്ള സങ്കേതം ഒരുക്കിയിരിക്കുന്നത്. താഴത്തെ നിലയിലേതുപോലുള്ള യാതൊരു സൗകര്യവും ഇവിടെയില്ല. ഇവിടെ കൂടുതൽ സൗകര്യങ്ങൾ ഒരുക്കണമെന്ന ആവശ്യവും ഇതുവരെ വെളിച്ചം കണ്ടില്ല.

സ്പീഡ് ബോട്ടും വേണം

രക്ഷാപ്രവർത്തകർക്ക് വേണ്ടത്ര പരിശീലനവും നൽകിയിട്ടില്ല

മുൻപ് ഉണ്ടായിരുന്നത് - 12 കോസ്റ്റൽ വാർഡന്മാർ

ഇപ്പോൾ - 8 കോസ്റ്റൽ വാർഡന്മാർ

ജീവനക്കാർക്ക് ഓഫീസിൽ വേണ്ടത്ര സൗകര്യവുമില്ല

ആകെ ഒരു ബോട്ട് മാത്രം

അപകടങ്ങളുണ്ടാകുമ്പോൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകാൻ ഇവിടെ അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസിന് കാലപ്പഴക്കം ചെന്ന ഒരു ബോട്ടാണുള്ളത്. കാലപ്പഴക്കവും യഥാവിധി അറ്റകുറ്റപ്പണികളുടെ അഭാവവും കാരണം ജലറാണിയെന്ന ഈ ബോട്ട് പ്രവർത്തന രഹിതമാണ്. ഇപ്പോൾ വാർഷിക അറ്റകുറ്റപ്പണികളുടെ ഭാഗമായി ഒരാഴ്ചയിലേറെയായി ഇവിടെ നിന്ന് മാറ്റിയിരിക്കുകയാണ്.

ആംബുലൻസ് ബോട്ട് അടക്കമുള്ള ആധുനിക സൗകര്യങ്ങൾ ഇവിടെ ഒരുക്കണം. അതുപോലെ കടലുമായി പരിശീലനം

എ. വർഗീസ്, മത്സ്യത്തൊഴിലാളി കോൺഗ്രസ് അംഗം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.