തിരുവനന്തപുരം: മുതിർന്ന മാദ്ധ്യമപ്രവർത്തകനും മൂന്ന് പതിറ്റാണ്ടുകാലം മലയാളമനോരമയ്ക്ക് വേണ്ടി നിയമസഭാ അവലോകന പംക്തി കൈകാര്യം ചെയ്ത ലേഖകനുമായ ഇ. സോമനാഥിനെ മാദ്ധ്യമസുഹൃത്തുക്കൾ ചേർന്ന് നിയമസഭാമന്ദിരത്തിൽ ആദരിച്ചു.
സ്പീക്കർ എം.ബി. രാജേഷ് ഉപഹാരം നൽകി. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പൊന്നാട അണിയിച്ചു. മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, കെ. രാജൻ, ജില്ലാ പത്രപ്രവർത്തക യൂണിയൻ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം, എൻ.കെ.ഗിരീഷ് എന്നിവർ സംസാരിച്ചു.മൂന്ന് പതിറ്റാണ്ടു കാലത്തെ നിയമസഭാ റിപ്പോർട്ടിംഗ് അനുഭവങ്ങൾ കോർത്തിണക്കി സോമനാഥ് പുസ്തകം രചിക്കണമെന്ന് സ്പീക്കർ പറഞ്ഞു , കേരളകൗമുദിയിലെ നിയമസഭാ അവലോകനങ്ങളും റിപ്പോർട്ടുകളും വായിച്ചാണ് പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് താൻ ആകൃഷ്ടനായതെന്ന് വി.ഡി. സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |