തിരുവനന്തപുരം: ദേശീയ പതാക തലകീഴായി ഉയർത്തിയ സംഭവത്തിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ കേസ്. ദേശീയ പതാകയോട് സ്വാതന്ത്ര്യദിനത്തിൽ അനാദരവ് കാണിച്ചതിന്റെ പേരിലാണ് നടപടി. സി.പി.എം പാളയം ഏരിയാ കമ്മിറ്റി അംഗം ആർ. പ്രദീപിന്റെ പരാതിയിൽ തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
ചടങ്ങില്‍ പങ്കെടുത്ത കണ്ടാലറിയാവുന്ന മറ്റു ചിലർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളടക്കം പരിശോധിച്ച ശേഷം പരാതിയിൽ തുടർനടപടി സ്വീകരിക്കുമെന്ന് മ്യൂസിയം പൊലീസ് അറിയിച്ചു. ഇന്ന് രാവിലെ ബി.ജെ.പി കാര്യാലയത്തിൽ സുരേന്ദ്രൻ ഉയർത്തിയ പതാക തല തിരിച്ചായിരുന്നു. പതാക പകുതി ഉയർത്തിയപ്പോഴാണ് തലകീഴായത് മനസിലായത്. അബദ്ധം പറ്റിയെന്ന് തിരിച്ചറിഞ്ഞതോടെ പതാക താഴെയിറക്കി പിന്നീട് നേരെ ഉയർത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |