കൊച്ചി: സംസ്ഥാന നിയമസേവന അതോറിറ്റി ഒരുമാസമായി നടത്തിവന്ന സ്ത്രീധനവിരുദ്ധ പ്രചാരണത്തിന് സമാപനം കുറിച്ച് സംഘടിപ്പിച്ച പരിപാടി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ ഉദ്ഘടനം ചെയ്തു. കെൽസ എക്സിക്യൂട്ടീവ് ചെയർമാൻ ജസ്റ്റിസ് സി.ടി. രവികുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണക്കുറുപ്പ്, അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് തോമസ് എബ്രഹാം എന്നിവർ ആശംസകളർപ്പിച്ചു. കെ.എസ്.എം.സി.സി ഡയറക്ടർ ജോണി സെബാസ്റ്റിൻ നന്ദി പറഞ്ഞു. കെൽസ രൂപകല്പന ചെയ്ത ഡിജിറ്റൽ പരസ്യം ചടങ്ങിൽ പ്രകാശനം ചെയ്തു. ന്യൂസ് ലെറ്ററായ നീതിധാരയുടെ പ്രകാശനവും ചീഫ് ജസ്റ്റിസ് നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |